Sheila Dixit | തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് ഷീല ദിക്ഷിത്

2019-02-02 24

പാർട്ടി നിർബന്ധിച്ചാൽ താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് മുൻ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷയുമായ ഷീല ദിക്ഷിത് അറിയിച്ചു.ആംആദ്മി പാർട്ടിയെയും ബിജെപിയെയും ഡൽഹിയിൽ ഒരുപോലെ നേരിടുമെന്നാണ് ഷീല ദീക്ഷിതിൻറെ പ്രസ്താവന. സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തിന് ആരുമായും ഇത്തവണ സഖ്യമുണ്ടാക്കില്ലെന്ന് ആയിരുന്നു ഷീലാ ദീക്ഷിതിന്റെ മറുപടി.എന്നാൽ ഡൽഹി കോൺഗ്രസിലെ അധ്യക്ഷയായി ഷീലാദീക്ഷിതിനെ നിയമിച്ചതിൽ കോൺഗ്രസ് നേതൃത്വത്തെ എഎപി ഡൽഹി കൺവീനർ ഗോപാൽ റായ് രൂക്ഷമായി പരിഹസിച്ചിരുന്നു.

Videos similaires